---
title: "കണ്ണീരോടെ വിടപറയാൻ നാട്...! അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും"
english_title: "Bodies Of Malayali Women Killed In California To Reach Kerala Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383614/ california-murdered-malayali-women-bodies-reaching-kerala-today-"
published_at: "2026-09-21T10:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b5c307129_california-murdered-malayali-women-bodies-reaching-kerala-today.jpg"
keywords: ["California Murder", "Malayali Women Killed", "Anjana Hari", "Ann Mary Mathew"]
---

# കണ്ണീരോടെ വിടപറയാൻ നാട്...! അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** ** **അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി , തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരുടെ ഭൗതികശരീരങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്.

## Article Content

** **അമേരിക്കയിലെ കാലിഫോർണിയയിൽ കൊലചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി , തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരുടെ ഭൗതികശരീരങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്.

രാവിലെ 9:45-ഓടെ മൃതദേഹങ്ങളുമായുള്ള വിമാനം വിമാനത്താവളത്തിൽ എത്തിച്ചേരും. കഴിഞ്ഞ ആഗസ്റ്റ് 28-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

ക്രൂരകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഔദ്യോഗിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് ഏറ്റുവാങ്ങി വിലാപയാത്രയായി അതത് വീടുകളിലേക്ക് കൊണ്ടുപോകും.

അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ വെച്ച് നടക്കും. ആൻ മേരി മാത്യുവിന്റെ സംസ്കാരം നാളെ കോട്ടയം പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചിങ്ങവനം പള്ളത്ര ജേക്കബ് ആൻഡ്രൂസ് ആണ് ആൻ മേരിയുടെ ഭർത്താവ്.

English Summary:

The bodies of two Malayali women murdered in California, Anjana Hari (35) from Mudikode, Thrissur, and Ann Mary Mathew (40) from Kesavadasapuram, Thiruvananthapuram, will reach Kochi's Nedumbassery International Airport today at around 9:45 am. They were allegedly murdered on August 28 by their friend Anila Baby from Moonilavu, Kottayam, who is currently in police custody in California. After receiving the bodies at the airport, they will be taken home. Anjana's cremation will be held this evening at her house premises, while Ann Mary's funeral will be held tomorrow at St. Ignatius Jacobite Church, Pallam, Kottayam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383614/ california-murdered-malayali-women-bodies-reaching-kerala-today-)